കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് കോമേഴ്സിൽ ‘കേരളത്തിലെ കോളേജ് അദ്ധ്യാപകരിലെ ധനാത്മക മനശാസ്ത്രവും തൊഴിൽപരമായ ഫലങ്ങളും’ എന്ന വിഷയത്തിൽ കെ.എ ദീപ ഡോക്ടറേറ്റ് കരസ്ഥമാക്കി.
മലപ്പുറം വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ അസേസിയേറ്റ് പ്രൊഫസറായ ദീപ, കൈപ്പമംഗലം പുത്തൻപുരയ്ക്കൽ സജീഷിന്റെ ഭാര്യയും,
കൊടുങ്ങല്ലൂർ കണിയകത്ത് അഷ്റഫിന്റേയും റംലയുടേയും മകളുമാണ്.