freepress24news.com

കൊടുങ്ങല്ലൂർ താലൂക്ക് തല അക്ഷരോത്സവം സംഘാടക സമിതി രൂപീകരിച്ചു

20251220
Spread the News

കൊടുങ്ങല്ലൂർ താലൂക്ക്തല അക്ഷരോത്സവം സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കൊടുങ്ങല്ലൂർ താലൂക്ക്തല അക്ഷരോത്സവം -2025 ഡിസം: 28, 29 തിയ്യതികളിലായി പെരിഞ്ഞനം ഗവ. യു.പി.സ്ക്കൂളിൽ വെച്ച് നടക്കും.
അക്ഷരോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം പെരിഞ്ഞനം
കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എം.എസ്.മോഹൻദാസ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി എൻ.എസ്.ജയൻ,
താലൂക്ക് വൈസ് പ്രസിഡൻ്റ് യു.കെ.സുരേഷ് കുമാർ, ജില്ലാ കൗൺസിൽ അംഗം ഇ.ആർ.ജോഷി, പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.കെ.അബ്ദുൾ നാസർ, പെരിഞ്ഞനം നേതൃസമിതി കൺവീനർ പി.രാധാകൃഷ്ണൻ, ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ് അംഗം ആർ.പത്മിനി ടീച്ചർ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികൾ:
ചെയർമാൻ വിനീത മോഹൻദാസ്.
വൈസ് ചെയർമാൻമാർ
എൻ.കെ. അബ്ദുൾനാസർ,
പി.എൻ.ദേവീപ്രസാദ്, എം.എസ്. മോഹൻദാസ്
ഇ.ആർ ജോഷി.
കൺവീനർ എൻ.എസ്.ജയൻ
ജോ:കൺവീനർമാർ പി.കെ
രാധാകൃഷ്ണൻ,എ.എ റഷീദ്.


Spread the News
error: Content is protected !!
Scroll to Top