freepress24news.com

കളമശ്ശേരിയിൽ കോൺഗ്രസിൽ കൂട്ടരാജി

20251120 132810
Spread the News

കളമശ്ശേരി നഗരസഭയിലെ ഇടപ്പള്ളി ടോൾ വാർഡിൽ കോൺഗ്രസിൽ കൂട്ടരാജി
ഇടപ്പള്ളി ടോൾ വാർഡ് സീറ്റ് സിപിഎമ്മിൽ നിന്നും പുറത്താക്കിയ ബിന്ദു മനോഹരന് നൽകിയതിൽ പ്രതിഷേധിച്ചാണ് മണ്ഡലം ഭാരവാഹിയടക്കം പത്തോളം പേർ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. വാർഡിലെ കോൺഗ്രസ് കമ്മിറ്റിയിലെ പ്രവർത്തകരുടെ ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായി സ്ഥാനാർഥി നിർണ്ണയം നടത്തിയെന്നാണ് ആരോപണം. 2015 വർഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിന്ദു മനോഹര ന് 2020 ലെ തെരഞ്ഞെടുപ്പിൽ സി.പി.എം മറ്റൊരു വാർഡിൽ സീറ്റ് നൽകിയെങ്കിലും പാർട്ടിയെ ധിക്കരിച്ച് അതെ വാർഡിൽ തന്നെ സ്വതന്ത്രയായി മത്സരിക്കുകയുണ്ടായി. മൂന്നാമത്തെ ടേമിൽ ഇതേ വാർഡിൽ നിന്നും വീണ്ടും മത്സരിക്കാനായി ചില നേതാക്കന്മരുടെ ഒത്താശയോടെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ സീറ്റ് നൽകിയതിനെ തുടർന്നാണ് കൂട്ടരാജി.


Spread the News
error: Content is protected !!
Scroll to Top