ആദ്യകാല സി പി ഐ (എം എൽ) പ്രവർത്തകനും ദലിത് സംഘടനകളുടെ നേതാവുമായിരുന്ന കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി പി.വി.സജീവ് കുമാർ നിര്യാതനായി.
കുളിമുറിയിൽ തലയടിച്ചു വീണതിനെ തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സജീവ് കുമാർ മനുഷ്യാവകാശ കൂട്ടായ്മ, ദലിത് സമുദായ മുന്നണി എന്നിവയുടെ പ്രവർത്തകനായിരുന്നു.
മിച്ചഭൂമി സമരം, ഭൂമി കൈയേറ്റ സമരം
തുടങ്ങി വിവിധ സമരമുഖങ്ങളിൽ സജീവമായിരുന്നു.
ആദ്യകാല സി പി ഐ (എം എൽ) പ്രവർത്തകനും ദലിത് സംഘടനകളുടെ നേതാവുമായിരുന്ന കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി പി.വി.സജീവ് കുമാർ നിര്യാതനായി