freepress24news.com

യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആൾമറ ഇടിഞ്ഞു വീണ് അപകടം;കൊടുങ്ങല്ലൂർ സ്വദേശി ഉൾപ്പടെ മൂന്ന് പേർ മരിച്ചു

20251013 080746
Spread the News

യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആൾമറ ഇടിഞ്ഞു വീണ് അപകടം;കൊടുങ്ങല്ലൂർ സ്വദേശി ഉൾപ്പടെ മൂന്ന് പേർ മരിച്ചു.

കൊല്ലം: കിണറ്റിൽ വീണ യുവതിയും രക്ഷിക്കാൻ ശ്രമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥനും രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ നിന്ന, യുവതിക്ക് ഒപ്പം താമസിച്ചിരുന്ന യുവാവും മരിച്ചു. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ്.കുമാർ (36), നെടുവത്തൂർ പഞ്ചായത്ത് ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറയ്ക്കൽ വിഷ്ണു വിലാസത്തിൽ അർച്ചന (33), അർച്ചനയ്ക്ക് ഒപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. കിണറിന്റെ ആൾമറ ഇടിഞ്ഞാണ് അപകടം. ഹോം നഴ്സായി ജോലി ചെയ്തുവരുന്ന അർച്ചനയ്ക്കൊപ്പം രണ്ടു മാസം മുൻപാണ് ശിവകൃഷ്ണൻ താമസം തുടങ്ങിയത്. ഇന്നലെ രാത്രി ശിവകൃഷ്ണൻ മദ്യപിച്ചതിനെ ചൊല്ലി ഇവർ തമ്മിൽ പ്രശ്നമുണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോടെ അർ‌ച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു.

കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ, കിണറിന്റെ ആൾമറ ഇടിഞ്ഞ് മൂന്ന് പേരും അപകടുകയായിരുന്നു. സോണിയെ അപ്പോൾ തന്നെ പുറത്ത് എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് അർച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹം പുറത്തെടുക്കാനായത്. മൂന്നുപേരുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.


Spread the News
error: Content is protected !!
Scroll to Top