freepress24news.com

ബാലസാഹിത്യകാരൻ മുരളീധരൻ ആനാപ്പുഴ നിര്യാതനായി

20250907 183400
Spread the News

പ്രശസ്ത ബാലസാഹിത്യകാരൻ മുരളീധരൻ ആനാപ്പുഴ നിര്യാതനായി 77 വയസ്സായിരുന്നു.
കൊടുങ്ങല്ലൂരിലെ ആനാപ്പുഴയിൽ പൊയ്യത്തറ കൃഷ്‌ണൻ്റെയും തിരു ത്തോളി കുമാരിയുടെയും മകനാണ്.
പാലിയംതുരുത്ത് വിദ്യാർത്ഥ ദായിനി യു.പി. സ്‌കൂളിൽ അദ്ധ്യാപകനും ഹെഡ്‌മാസ്റ്ററുമായിരുന്നു.
കേരളത്തിലെ വിദ്യാലയങ്ങളിൽ 1600-ലേറെ കഥ-കവിത-ബോധവത്ക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ ആസ്ഥാനമായി 26 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ബാലസാഹിത്യ സമിതിയുടെ സ്ഥാപക സെക്രട്ടറിയും,സമിതിയുടെ മുഖപത്രമായ ‘ബാലശ്രീ’ ത്രൈമാസികയുടെ ചീഫ് എഡിറ്ററുമാണ്.
അക്ഷരച്ചെപ്പ്, ഒറ്റയിരട്ട, നാടൻ ക്രിക്കറ്റ്, പുതുമഴത്തുള്ളികൾ, 108 കുട്ടി ക്കവിതകൾ, ഉണ്ണീടെ ചേച്ചി, കിഞ്ചന വർത്തമാനം എന്നീ കവിതാ സമാഹാരങ്ങളും രാമുവും രാക്ഷസനും, മാന്ത്രികവടി, ചിന്നുവും കൂട്ടുകാരും, നല്ല നല്ല കഥകൾ, കുസൃതിക്കുരുന്നുകൾ, സുന്ദരിപ്പാവ എന്നീ കഥാസമാഹാരങ്ങളും, അമ്മമാരോട് എന്ന ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ
തിനാറ് കുട്ടിക്കഥകൾ, കഥാമുകുളങ്ങൾ, ബാലസാഹിത്യ സമിതി ഡയറക്റ്ററി 2009 തുട ങ്ങിയവയുടെ എഡിറ്റർ എന്ന നിലയിലും പ്രവർത്തിച്ചു.
കേരള ബാലസാഹിത്യ അക്കാദമി പുരസ്‌കാരം, ജി.കെ.കുറുപ്പ് മാസ്റ്റർ അവാർഡ്, അദ്ധ്യാപക പ്രതിഭ അവാർഡ്, ഗുരു ശ്രേഷ്ഠ അവാർഡ്, ഗുരു ചൈതന്യ അവാർഡ്, സഹൃദയ അവാർഡ്, മഹാത്മാ ഫൂലെ നാഷണൽ അവാർഡ്, ശ്രീവേൽമുരുക അവാർഡ്, വായനശ്രീ സമഗ്ര സംഭാവനാ പുരസ്ക്കാരം, പ്രതീക്ഷ എക്‌സലൻ്റ് പുരസ്‌കാരം, ബാലമിത്ര പുരസ്കാരം, നവോത്ഥാന ശ്രേഷ്‌ഠ പുരസ്‌കാരം, പുല്ലാർക്കാട്ട് ബാബു പുരസ്‌കാരം, എം.ടി.ജൂസ കാവ്യസായാഹ്നം അവാർഡ, വിരൽ സാഹിത്യവേദി കവിതാ പുരസ്‌കാരം, പി.നരേന്ദ്രനാഥ് ബാലസാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ : സാവിത്രി.
മക്കൾ : മിൽസ, മിത്രൻ.
മരുമക്കൾ: ശിഖ, ശിരാജ്.


Spread the News
error: Content is protected !!
Scroll to Top