ഐസെർ തിരുവനന്തപുരം ബി.എസ്.എം.എസ് ബയോളജി വിഭാഗം വിദ്യാർത്ഥിനി ശ്രീലക്ഷ്മി ടി. രഞ്ജിത്തിന് നെതെർലാൻഡ്സിലെ യൂട്രെക്ട് യൂണിവേഴ്സിറ്റിയിൽ
ഇൻവെസ്റ്റിഗേഷൻ ഓഫ് വെഹിക്കിൾ ട്രാഫിക്കിങ് ടു പ്രൈമറി സിലിയ എന്ന വിഷയത്തിൽ പി എച് ഡി ക്കുള്ള മേരി ക്യൂരി ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ചു. യൂറോപ്യൻ യൂണിയന്റെ ഹൊറൈസൺ പദ്ധതിയുടെ ഭാഗമായ സിലിയ-A I നെറ്റ്വർക്കിന്റെ കീഴിലാണ് ഈ ഫെല്ലോഷിപ്പ്.
പ്രൊഫ. അന്ന അഖ്മനോവയുടെ കീഴിലാണ് ഗവേഷണം.
ശ്രീലക്ഷ്മിക്ക് മൂന്ന് വർഷത്തേക്ക് 1.3 കോടി രൂപ സ്റ്റൈഫൻ്റ് ലഭിക്കും. കൊടുങ്ങല്ലൂർ തളിക്കൽ വീട്ടിൽ രഞ്ജിത്തിന്റേയും നാട്ടിക എസ്.എൻ.ടി.എച്ച്.എസ്.എസ് അദ്ധ്യാപിക ഷിജിയുടെയും മകളാണ് ശ്രീലക്ഷ്മി.
ശ്രീലക്ഷ്മി ടി. രഞ്ജിത്തിന് നെതെർലാൻഡ്സിൽ 1.3 കോടി രൂപയുടെ ഫെല്ലോഷിപ്പ്