വോട്ടർപട്ടിക വൈകിപ്പിച്ചും, ഇടതു പക്ഷ പാർട്ടികൾക്ക് പട്ടികയുടെ കരട് ചോർത്തി നൽകിയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് കൊടുങ്ങല്ലൂർ മുനിസിപ്പൽ നേതൃയോഗം കുറ്റപ്പെടുത്തി.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ഐ നിസാർ യോഗം ഉദ്ഘാടനം ചെയ്തു.
എ.എം അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി യൂസഫ് പടിയത്ത് (പ്രസിഡൻ്റ്), ഇ.എസ് സിറാജ് (ജനറൽ സെക്രട്ടറി), വി.എച്ച് ഇസ്ഹാക്ക് മാസ്റ്റർ (ട്രഷറർ), എ.എം അബ്ദുൽ ജബ്ബാർ, ടിഎ സിദ്ദീഖ് (വൈസ് പ്രസിഡൻ്റുമാർ). പി എ സിതി മാസ്റ്റർ,റഷീദ് കടമ്പോട്ട്, എം എ ഇബ്രാഹിം (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
ഇ.എസ് സഗീർ, ഹനീഫ കടമ്പോട്ട്, അഷ്‌റഫ് മഞ്ജന, എം.എം സത്താർ, അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.
മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ