freepress24news.com

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

20250611 074858
Spread the News

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ പ്രവർത്തനപരിധിയിലെ (ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നീ 10 ഗ്രാമപഞ്ചായത്തുകൾ) സ്ഥിര താമസക്കാരുടെ മക്കളിൽ 2024-2025 അധ്യയനവർഷം എസ്.എസ്.എൽ.സി, +2, VHSE, CBSE പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+/A1 കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.
അർഹതയുള്ള വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോൺ നമ്പറും സഹിതം 2025 ജൂൺ 16 നകം ഹെഡ്ഡാഫീസിലോ ബ്രാഞ്ചുകളിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഹെഡ് ആഫീസു മായോ, ബാങ്ക് ബ്രാഞ്ചുകളുമായോ ബന്ധപ്പെടുക.


Spread the News
error: Content is protected !!
Scroll to Top