freepress24news.com

പ്ലസ് ടു സേ പരീക്ഷക്ക് പരിശീലനമൊരുക്കി സുമേധ

20250610 072529
Spread the News

കയ്പമംഗലം : കയ്പമംഗലം നിയോജക മണ്ഡലം എം എൽ എ ഇ.ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഉന്നത വിദ്യാഭ്യാസ വികസന പദ്ധതിയായ സുമേധയുടെ ഭാഗമായി പ്ലസ് ടു പരീക്ഷയിലൂടെ
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷക്കായുളള ഓൺലൈൻ പഠന ക്ലാസ് ഇന്ന് (ജൂൺ 10) ആരംഭിക്കുന്നു.
ജൂൺ 23 ന് നടക്കാനിരിക്കുന്ന സേ പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി സുമേധ ഓഫീസുമായി 9048661241 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടാവുന്നതാണ്.


Spread the News
error: Content is protected !!
Scroll to Top