കയ്പമംഗലം 12 സ്വദേശി കുമ്പളത്ത് പറമ്പിൽ ഗോകുൽ (27) നെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ വി.എസ്.പ്രദീപും സംഘവും പിടികൂടിയത്. ഹാഷിഷ് ഓയിൽ ചെറിയ ഡപ്പികളിലാക്കി ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ച് വിറ്റ് വരവെയാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മോയിഷ്, പി.ആർ.സുനിൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് ഇ പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.രാജേഷ്, കെ.എം.സിജാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.എം.തസ്‌നിം, എക്സൈസ് ഡ്രൈവർ കെ.വിൽസൺ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.