കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ പ്രതികളെന്ന് ഇ ഡി കണ്ടെത്തിയ പ്രതികൾ എത്ര ഉന്നതരാണെങ്കിലും അവരെ അറസ്റ്റ് ചെയ്യണമെന്നും, പണം തിരിച്ച് പിടിച്ച് നിക്ഷേപകർക്ക് നൽകുവാനുള്ള നടപടി ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ട് എറിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ യോഗം നടത്തി.
യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി.എസ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്
മണ്ഡലം പ്രസിഡണ്ട് പി.എ മൂഹമ്മദ് സഗീർ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സലിം കയ്പമംഗലം മുഖ്യ പ്രഭാഷണം നടത്തി. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.എം കുഞ്ഞുമൊയ്തീൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ബി മൊയ്തു,വൈസ് പ്രസിഡണ്ടുമാരായ സി.എം മൊയ്തു, ബഷീർ കൊണ്ടാംപുള്ളി, സി പി തമ്പി, ഇ കെ സോമൻ, സെക്രട്ടറിമാരായ അഡ്വ. സക്കീർ ഹുസൈൻ, ഇ.എ നജീബ്, ടി കെ അബൂബക്കർ, എ.ഐ ഷുക്കൂർ, കെ എസ് നാസർ, ഷിയാസ് ഇടവഴിക്കൽ, മഹിളാ കോൺഗ്രസ്സ് നേതാക്കളായ വാസന്തി ശശി, സുബൈദ ബാബു, മത്സ്യത്തൊഴിലളി കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് എ.എം നാസർ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഇസ്ഹാക്ക് ഹുസ്സൈൻ, മുഹമ്മദ് ശുഹൈബ്, കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി നേതാക്കളായ കെ എ നാസർ, ഇ കെ ദാസൻ, സി എ ഷമീർ,
പി.കെ ഹരിദാസ് എന്നിവർ സംസാരിച്ചു.
കരുവന്നൂർ തട്ടിപ്പ്; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ധർണ നടത്തി