freepress24news.com

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

20250515 190731
Spread the News

ചാവക്കാട്: പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.
ഓട്ടോ ഡ്രൈവറായിരുന്നു
മുതുവുട്ടൂർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ നിസാമാണ് മരിച്ചത്.
ഏപ്രിൽ 30ന് ആയിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് പോകുന്നതിനിടെ പുന്ന സ്ക്കൂൾ പരിസരത്ത് വെച്ച് മരുതയൂർക്കുളങ്ങര മഹാദേവൻ എന്ന ആന ഇടയുകയായിരുന്നു. നിസാമിനെ വലിച്ചിഴച്ച് കുത്തിയ ആന പാപ്പാനെ തൂക്കിയെടുത്ത് വീശി നിലത്തിടുകയും ചെയ്തിരുന്നു. സാരമായി പരിക്കേറ്റ നിസാം ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരണമടഞ്ഞത്.


Spread the News
error: Content is protected !!
Scroll to Top