കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു.
കൊരട്ടി നയാര പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം
ബംഗാൾ സ്വദേശി സ്വാഭാൻ മണ്ഡൽ (51) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സൈക്കിളിൽ ഇടിക്കുകയും തുടർന്ന് നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിൽ ചെന്നിടിക്കുകയുമായിരുന്നു. ഇതിനിടയിൽ പെട്ടാണ് സൈക്കിൾ യാത്രികൻ മരിച്ചത്.
അപകടത്തിൽ കാർ യാത്രികരായ പാലക്കാട് കള്ളിക്കാട് സ്വദേശികളായ നീത ഫർസിൻ (40) താറമോനി സോറിൻ (18) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.