freepress24news.com

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

20250507 194940
Spread the News

ചാവക്കാട് തിരുവത്രയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തിരുവത്ര ചെങ്കോട്ട നഗറിൽ കേരന്റകത്ത് മുഹമ്മദിൻ്റെ മകൾ റിസാന (17)യാണ് മരിച്ചത്.
ഇക്കഴിഞ്ഞ 29ന് പാലപ്പെട്ടിയിൽ നിന്നും തിരുവത്രയിലേക്ക് പോകുന്നതിനായി ബസ്സ് കയറാൻ റോഡ് മുറിച്ചു കടക്കവെ ആയിരുന്നു അപകടം.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു മരണം.
ചാവക്കാട് കോമേഴ്സ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.


Spread the News
error: Content is protected !!
Scroll to Top