freepress24news.com

പണയമായി വാങ്ങിയ പാസ്പോർട്ട് തിരികെ നൽകിയില്ല; കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ

20250422 195204
Spread the News

കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പണയമായി നൽകി പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയെ കേസിലെ പ്രതി അറസ്റ്റിൽ.
കരൂപടന്ന പള്ളിനട സ്വദേശി സൈനബ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന് നൽകിയ പരാതിയിൻമേലാണ് കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശി പണിക്കശ്ശേരി വീട്ടിൽ ഷനിൽ എന്ന
മാടത്ത ഷാനുവിനെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ലക്ഷം രൂപയാണ് പരാതിക്കാരി ഷനിലിനോട് ആവശ്യപ്പെട്ടത്.
സൈനബയുടെയും മകളുടെയും പാസ്പോർട്ടുകളും ചെക്ക് ലീഫുകളും ഈടായി വാങ്ങിയാണ് ഇയാൾ പണം നൽകിയത്.
പലിശയിനത്തിൽ മുൻകൂറായി പതിനാറായിരം രൂപ എടുത്ത ശേഷം ഒരു ലക്ഷത്തി എൺപത്തി നാലായിരം രൂപയാണ് ഇയാൾ നൽകിയത്. തുടർന്ന് കടമായി വാങ്ങിയ പണത്തിൽ 2024 ഒക്ടോബർ 10 മുതൽ 2025 ഫെബ്രുവരി 18 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തി അറുപത്തി നാലായിരം രൂപ ഷനിലിന് തിരികെ നൽകിയിരുന്നു.
തുടർന്ന് വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനായി പാസ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഒരു ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ സൈനബയുടെയും മകളുടെയും പാസ്പോർട്ടും തിരികെ നൽകില്ലെന്ന് പ്രതിഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
അന്വേഷണത്തിനിടെ ഷനിൽ ഒളിവിൽ പോയിരുന്നു.
തുടർന്ന് കോടതി ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഹാജരായ ഷനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി 34 ക്രമിനൽ കേസുകളിലെ പ്രതിയും കൂടാതെ 2007 ൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണ് ഷനിൽ.


Spread the News
error: Content is protected !!
Scroll to Top