കെ രാധാകൃഷ്ണൻ എം.പിയെ ജാതീയമായി അധിക്ഷേപിച്ച കേസിലെ പ്രതി അറസ്റ്റിൽ.
മായന്നൂർ സ്വദേശി വലിയപറമ്പിൽ വിപിൻദാസിനെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള സ്പെ ഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്സഭാ മണ്ഡല ത്തിൽ നിന്നും വിജയിച്ച കെ. രാധാകൃഷ്ണൻ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനായി നടത്തിയ മണ്ഡല പര്യടനത്തിൻ്റെ വാർത്ത യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്നു.
ഈ വാർത്തയ്ക്കു താഴെയാണ് പ്രതി
ജാതീയമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വിധത്തിൽ കമന്റ് ചെയ്തത്.
ആറ്റൂർ ഭഗവതിക്കുന്ന് സ്വദേശി ബി.കെ. തങ്കപ്പൻ നൽകിയ പരാതിയിൽ പഴയന്നൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. വിദേശത്തായിരുന്ന പ്രതി നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ നെടുമ്പാശ്ശേരി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഗ്രേഡ് എസ്.ഐ ലിപ്സൺ അറസ്റ്റ് ചെയ്ത്.
കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കുന്ദംകുളം ഡിവൈഎസ്പി സി.ആർ.സന്തോഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.കൃഷ്ണൻ ഹാജരായി.
കെ രാധാകൃഷ്ണൻ എം.പിയെ ജാതീയമായി അധിക്ഷേപിച്ച കേസിലെ പ്രതി അറസ്റ്റിൽ