freepress24news.com

വെളുത്തേടത്ത് നായർ സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ കരയോഗം വാർഷിക പൊതുയോഗം നടന്നു

20250408 073043
Spread the News

വെളുത്തേടത്ത് നായർ സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ കരയോഗം വാർഷിക പൊതുയോഗം നടന്നു.
ഏപ്രിൽ 27 ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന വെളുത്തേടത്ത് നായർ വനിത സൊസൈറ്റി ജില്ലാ കൺവെൻഷൻ വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
സംസ്ഥാന ട്രഷററും, വി.എൻ.വി.എസ് VNVS തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായ നിഷ ജയേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റും, കരയോഗം വൈസ് പ്രസിഡന്റുമായ രാജപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി സുബീഷ് സുകുമാരൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറിയും, കരയോഗം സെക്രട്ടറിയുമായ രാജ്മോഹൻ, കരയോഗം പ്രസിഡന്റ് സനിതാ വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പഴപ്പള്ളത്ത്, കരയോഗം ജോയിന്റ് സെക്രട്ടറി സിനിമുരുകൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സനിതവിജയൻ പ്രപ്രസിഡന്റ്), രാജപ്പൻ നായർ (വൈസ് പ്രസിഡന്റ്), രാജ്മോഹനൻ (ജനറൽ സെക്രട്ടറി), സിനിമുരുകൻ (സെക്രട്ടറി), ഉഷ സത്യൻ (ട്രഷറർ)
എന്നിവരെ തെരഞ്ഞെടുത്തു.


Spread the News
error: Content is protected !!
Scroll to Top