freepress24news.com

ജബൽപൂരിലെ ആക്രമണത്തിൽ പ്രതിഷേധിച്ചു

Img 20250405 Wa0011
Spread the News

കൊടുങ്ങല്ലൂർ: ജബൽപൂരിൽ വൈദികരേയും വിശ്വാസികളേയും അക്രമിച്ച സംഭവത്തിൽ ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ കോട്ടപ്പുറം രൂപത സമിതി പ്രധിഷേധിച്ചു. ന്യൂനപക്ഷ സംരക്ഷണവും, ജനാധിപത്യവും, മതേതരത്വവും ഉറപ്പു വരുത്താൻ അധികാരികൾ തയ്യാറാവണമെന്നും, സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഷാജു കല്ലറക്കൽ അദ്ധ്യക്ഷത വഹിച്ചു. ഷൈജു സേവ്യർ , വികാസ് ചക്കാലക്കൽ, രാജേഷ് കളത്തിൽ, റോബിൻ പള്ളത്ത്, ആൽഡ്രിൻ ജോസ് ,കെ.ഡി ജോസഫ് എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top