freepress24news.com

മരട് കവർച്ചക്കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഘം പിടിയിൽ

20250307 192746
Spread the News

മരട് കവർച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി പണവും വാഹനങ്ങളും തട്ടിയെടുത്ത കേസിൽ നാല് പ്രതികൾ അറസ്റ്റിൽ.
ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പിടിയിൽ വെച്ച്
പടിയൂർ സ്വദേശിയായ കോഴിപറമ്പിൽ വീട്ടിൽ അനന്തു (26) വിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ
മതിലകം കൂളിമുട്ടം സ്വദേശി കാഞ്ഞിരത്ത് വീട്ടിൽ ഷാജി (31) മതിൽമൂല പയ്യപ്പിള്ളി വീട്ടിൽ നിഷാന (24) പറവൂർ താനിപാടം വെടിമറ കാഞ്ഞിര പറമ്പിൽ വീട്ടിൽ മുക്താർ (32) പറവൂർ എസ്സാർ വീട്ടിൽ മുഹമ്മദ് ഷമീം ഖുറൈഷി (33) എന്നിവരെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അനന്തുവും സുഹൃത്തുക്കളായ 6 പേരും ചേർന്ന് 2024 ഡിസംബർ 19 ന് എറണാകുളം ജില്ലയിലെ മരട് പോലീസ് സ്റ്റേഷൻ പരിധിയിലെ തൈക്കുടത്തുള്ള സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിന് മുൻവശത്ത് വെച്ച് എറണാകുളം സ്വദേശികളുടെ പക്കൽ നിന്നും അൻപത് ലക്ഷം രൂപ കവർച്ച ചെയ്തിരുന്നു.
ഈ കേസിൽ അറസ്റ്റിലായ അനന്തുവിനെ മരട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടു പോകൽ വെളിവായത്. ഷാജിയും ഫാരിസും വെടിമറയിലുള്ള ക്വട്ടേഷൻ സംഘവും ചേർന്ന് മതിലകം പയ്യപ്പിള്ളി വീട്ടിൽ നിഷാന എന്ന യുവതിയുടെ സഹായത്തോടെയാണ് അനന്തുവിനെ പറവൂരിലുള്ള വെടിമറയിലേക്ക് തട്ടിക്കൊണ്ട് പോയത്.
തുടർന്ന് സാരമായി പരിക്കേൽപ്പിച്ച് അനന്തുവിൻ്റെ പക്കൽ നിന്നും
പതിനാല് ലക്ഷത്തി അറുപതിനായിരം രൂപയും 5 കാറുകളും കവർച്ച ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം പോഴങ്കാവിൽ നിന്നും മതിലകം പാപ്പിനിവട്ടം സ്വദേശിയായ ഷിനാസ് എന്നയാളെയും സംഘം തട്ടിക്കൊണ്ട് പോയതായും അന്വേഷണത്തിൽ വ്യക്തമായി. തട്ടി കൊണ്ടു പോകൽ കേസിലെ പ്രധാന പ്രതിയായ കോതപറമ്പ് സ്വദേശി വൈപ്പിൻപാടത്ത് വീട്ടിൽ ഫാരിസ് (39) മതിലകം പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിൽ റിമാന്റിൽ ആണ്.
തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ സി.എസ്. സുമേഷ്, കെ.എം ഗിരീഷ്, ഹരികൃഷ്ണൻ, ജിബിൻ വർഗീസ്, ഡാൻസാഫ് എസ്.ഐ സി.ആർ. പ്രദീപ്, എ.എസ് ഐ മിനിമോൾ, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, എ.ബി. നിഷാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Spread the News
error: Content is protected !!
Scroll to Top