അമൃത് പദ്ധതിക്കായി കുഴിയെടുത്ത റോഡുകൾ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കുന്ന പ്രവർത്തി അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
അമൃത് പദ്ധതി ഏറ്റവും മികച്ച നിലയിൽ നടപ്പിലാക്കിയ തദ്ദേശ സ്ഥാപനമാണ് കൊടുങ്ങല്ലൂർ നഗരസഭ.
എന്നാൽ സർക്കാർ പണം നൽകി മാസങ്ങൾക്ക് കഴിഞ്ഞിട്ടും പദ്ധതിക്കായി എടുത്ത കുഴികൾ റീ ടാറിങ് നടത്തിയിട്ടില്ല. ഇതു മൂലം ചാപ്പാറ ജംഗ്ഷൻ ഉൾപ്പെടെ പുല്ലൂറ്റിന്റെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
കരാറുക്കാരൻ സമയബന്ധിതമായി ടാറിങ് നടത്താത്തതിനാൽ റോഡിന്റെ ബാക്കി ഭാഗങ്ങളും പൊളിഞ്ഞുകൊണ്ടിരിക്കുന്നു.
പ്രദേശത്തെ റോഡുകൾ എത്രയും വേഗം അറ്റകുറ്റ പണികൾ നടത്തണമെന്ന് സിപിഎം പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി അമൃത് പദ്ധതി കരാറുകാരോടും വാട്ടർ അതോറിറ്റി അധികൃതരോടും ആവശ്യപ്പെട്ടു.
വിഷയത്തിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനും ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.
എൻ.എസ് ജയൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.എം മുസ്താക്ക് അലി, ലോക്കൽ സെക്രട്ടറി പി.എൻ രാമദാസ്, പി.എൻ വിനയചന്ദ്രൻ, കെ.എം മോഹനൻ,
കെ.ആർ നാരായണൻ,ലത ഷാനി, എ.കെ അലി,എം.ബി സജിത, കെ.എ രാജൻ,
വി.കെ.രാമനാഥൻ എന്നിവർ സംസാരിച്ചു.
അമൃത് കുടിവെള്ള പദ്ധതിക്കായി കുഴിച്ച റോഡുകൾ അറ്റകുറ്റപ്പണി നടത്തണം; സി.പി.എം