freepress24news.com

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സി.പി.ഐ ഗോതുരുത്ത് ബ്രാഞ്ച് സമ്മേളനം

20250223 193512
Spread the News

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സി.പി.ഐ ഗോതുരുത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
മേഖലയിൽ വർദ്ധിച്ചു വരുന്ന വന്യജീവികളടെയും തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സി കൊടിയൻ നഗറിൽ ചേർന്ന സമ്മേളത്തിന് തുടക്കം കുറിച്ച് മുതിർന്ന അംഗം വള്ളിയമ്മ കൊടിയൻ പതാക ഉയർത്തി.
വി.കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം അസി. സെക്രട്ടറി അഡ്വ എ.ഡി സുദർശനൻ, ലോക്കൽ സെക്രട്ടി സി.എൻ സതീഷ് കുമാർ, മണ്ഡലം കമ്മറ്റി അംഗം സി.കെ ശ്രീരാജ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജിത പ്രദീപ്, വി.എ അംബരീഷ്, പി.സി തമ്പി, നിമിഷ അനിൽകുമാർ, ടി.വി സഹദേവൻ, ശ്രീജയ രാജീവ് എന്നിവർ സംസാരിച്ചു.
വനിത ബ്രാഞ്ച് സെക്രട്ടറിയായി ശ്രീജയ രാജീവ്, അസി. സെക്രട്ടറിയായി നിമിഷ അനിൽകുമാർ എന്നിവരെയും, ജനറൽ ബ്രാഞ്ച് സെക്രട്ടറിയായി എം.എ റാഫിയെയും അസി. സെക്രട്ടറിയായി ടി.വി സഹദേവൻ എന്നിവരെയും തെരഞ്ഞെടുത്തു. വൈകീട്ട് നടന്ന ലഹരി വിരുദ്ധ സദസ്സ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത പ്രദീപ് ഉദ്ഘാടനം ചെയ്തു.
എക്സൈസ് ഓഫീസർ മുഹമ്മദ് ദിൽഷാദ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.


Spread the News
error: Content is protected !!
Scroll to Top