പിടികിട്ടാപുളളി 8 വർഷത്തിന് ശേഷം കൊടുങ്ങല്ലൂരിൽ അറസ്റ്റിലായി.
2016ൽ കൊടുങ്ങല്ലൂരിലെ
മേത്തല വടശ്ശേരി കോളനി പരിസരത്ത് വെച്ച് മുഹമ്മദ് സഗീർ എന്നയാളെ ആക്രമിച്ച കേസിലെ പ്രതി
കണ്ടംകുളം വയമ്പനാട്ട് ജിത്തു (30) വിനെയാണ് കൊടുങ്ങല്ലൂർ സി.ഐ ബി.കെ അരുൺ അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇടക്ക് നാട്ടിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഗ്രേഡ് എസ്.പി.പി.ഒ, സി.പി.ഒ. വി.ബി ഗോപേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.