freepress24news.com

മത്സ്യ സഭയും, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണവും സംഘടിപ്പിച്ചു

20250212 175548
Spread the News

കൊടുങ്ങല്ലൂർ നഗരസഭ മത്സ്യ സഭയും, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണവും സംഘടിപ്പിച്ചു.
മത്സ്യ കർഷകർ ഉന്നയിച്ച ആവശ്യങ്ങളും നിർദ്ദേശിച്ച പദ്ധതികളും ചർച്ചചെയ്ത ശേഷം പുതിയ പദ്ധതികൾ അടുത്ത വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ മത്സ്യസഭ തീരുമാനിച്ചു.
നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ അഡ്വ. വിഎസ് ദിനൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലത ഉണ്ണികൃഷ്ണൻ ,കെ.എസ് കൈസാബ്, ഒ.എൻ ജയദേവൻ, ഷീല പണിക്കശ്ശേരി,കൗൺസിൽമാരായ കെ.ആർ . ജൈത്രൻ ,ടി.എസ് സജീവൻ, മത്സ്യഫെഡ് ഡയറക്ടർ ഷീല രാജകമൽ, നഗരസഭാ സെക്രട്ടറി എൻ കെ വൃജ, ഫിഷറീസ് ഓഫീസർ സുമിത എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top