കൊടുങ്ങല്ലൂരിലെ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത മകൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത്
ജലീലിൻ്റെ ഭാര്യ സീനത്തി (53)നെയാണ് മകൻ മുഹമ്മദ് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
ലഹരിക്കടിമയായ മുഹമ്മദ് പ്രകോപനമില്ലാതെ സീനത്തിനെ ആക്രമിക്കുകയായിരുന്നു.
മൂന്ന് വർഷം മുൻപ് മുഹമ്മദ് തൻ്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.