കൊടുങ്ങല്ലൂരിൽ വയോധികനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കോട്ടപ്പുറം കോട്ടയിൽ കാഞ്ഞിരപ്പുഴയിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.