freepress24news.com

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

20250128 162245
Spread the News

വധശ്രമ കേസിലെ പിടികിട്ടാപ്പുള്ളിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി മൂന്നാക്ക പറമ്പിൽ നൗഷാദ് (49) നെയാണ് അറസ്റ്റ് ചെയ്തത്. 2018 ൽ ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിനെ തുടർന്നാണ് പ്രതി ഒളിവിൽ പോയത്.
2023 ൽ ഇരിങ്ങാലക്കുട അഡീഷണൽ അസി. സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം പിടികിട്ടാപ്പുള്ളികൾക്കെതിരെ നടന്നു വരുന്ന സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാളെ
പിടികൂടിയത്.
മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ
ഷാജി, എസ്.ഐ രമ്യ കാർത്തിയൻ, അസി. സബ് ഇൻസ്പെക്ടർമാരായ പ്രജീഷ്, ഷൈജു, സി.പി.ഒ മാരായ വിപിൻദാസ്, സബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Spread the News
error: Content is protected !!
Scroll to Top