freepress24news.com

കയ്പമംഗലത്ത് എസ്.ഐയെ ആക്രമിച്ചയാൾ അറസ്റ്റിൽ

Spread the News

കയ്പമംഗലത്ത് എസ്.ഐയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് പള്ളിനട സ്വദേശി വലിയകത്ത് വീട്ടിൽ സാലിഹ്(26) നെയാണ് കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണ പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഹൈവ്വെ പോലീസ് ചാർജ്ജുള്ള എസ്.ഐ സി.കെ.ഷാജുവിനാണ് ദേഹോപദ്രവമേറ്റത്. മൂന്നുപീടിക അറവുശാല ദേശീയ പാതയിൽ അനധികൃതമായ പാർക്ക് ചെയ്തിരുന്ന തടി ലോറി മാറ്റിയിടുവാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം. ഇതേ തുടർന്ന് എസ്.ഐയും, ലോറി ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടാവുകയും എസ്.ഐയെ പ്രതി തള്ളിയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.


Spread the News
error: Content is protected !!
Scroll to Top